ഒമാൻ ബാങ്കിംഗ് മേഖലയിൽ 2017ൽ വൻ വളർച്ച
മസ്്ക്കറ്റ് : ഒമാൻ ബാങ്കിംഗ് മേഖലയിൽ 2017ൽ വൻ വളർച്ച. വായ്പാ മേഖലയിലും നിക്ഷേപ മേഖലയിലും ഈ വർഷം ഒക്ടോബർ അവസാനം വരെ മികച്ച വളർച്ചയാണ് ഒമാനിലെ ബാങ്കുകൾ രേഖപ്പെടുത്തിയത്. ബാങ്കിംഗ് മേഖലയിൽ ഒക്ടോബർ വരെ 23.3 ബില്യൺ റിയാലിന്റെ വായ്പയാണ് ഉണ്ടായിരുന്നത്.
വായ്പയിലും നിക്ഷേപത്തിലും ഒമാനിലെ ബാങ്കുകൾ തൃപ്തികരമായ വളർച്ചയാണ് കാഴ്ചവെക്കുന്നത്. അതോടൊപ്പം ഇസ്ലാമിക് ബാങ്കുകളും വളർച്ച രേഖപ്പെടുത്തുന്നു. സ്വകാര്യ മേഖല ബാങ്കുകൾ നൽകുന്ന വായ്പയിൽ 5.8 ശതമാനം വർദ്ധനയുണ്ടായി. ഈ വർഷം ഒക്ടോബർ വരെ 20.8 ബില്യൺ റിയാലായിരുന്നു സ്വകാര്യ ബാങ്കുകൾ നൽകിയ മൊത്തം വായ്പ.
ഇതിൽ വ്യക്തിഗത വായ്പകൾ 46.5 ശതമാനവും കോർപറേറ്റ് മേഖലക്കുള്ള വായ്പ 45.3 ശതമാനവും ധനകാര്യ കോർപറേഷനുകൾക്കുള്ള വായ്പ അഞ്ച് ശതമാനവും മറ്റ് മേഖലകൾക്കുള്ള വായ്പ 3.2 ശതമാനവുമാണ്. മൊത്തം നിക്ഷേപത്തിഷ 4.8 ശതമാനം വദ്ധനയുണ്ട്. 21.5 ബില്യൺ റിയാലാണ് ഒക്ടോബർ വരെയുള്ള മൊത്തം
നിക്ഷേപം. ഇതിൽ സ്വകാര്യ മേഖല നിക്ഷേപം 6.4 ശതമാനം വളർച്ച നേടി.

