യു.എ.ഇയിൽ മത്സ്യത്തിനും മാംസത്തിനും വില കൂടി
ദുബൈ : യു.എ.ഇയിൽ മൂല്യ വർദ്ധിത നികുതി (വാറ്റ്) നിലവിൽ വന്നതോടെ മത്സ്യത്തിനും മാംസത്തിനും വിലകൂടി. മീനാമാർക്കറ്റിൽ അഞ്ചു ശതാമാനമാണ് വാറ്റിന് ശേഷം വില വർദ്ധനയുണ്ടായത്. അബുദാബിയിലെ പ്രമുഖ മത്സ്യ ചന്തയായ മീനായിൽ വിവിധയിനം മത്സ്യങ്ങൾക്ക് രണ്ടു ദിർഹമാണ് കൂടിയത്.
അറബികളുടെ ഇഷ്ട മൽസ്യമായ സബ്റീം 27 ദിർഹമിനാണ് ഒരു കിലോ വിറ്റിരുന്നത്. അതു 29 ആയി മാറി. 40 ദിർഹമിന് വിറ്റിരുന്ന ഷേരി വില 42 ആയി
ഉയർന്നു. ഒരു പെട്ടി സബ്റീം മത്സ്യത്തിന് 15 ദിർഹമാണ് അധികം വാങ്ങുന്നത്. ഗണ്യമായ തോതിൽ മീൻ മാർക്കറ്റിൽ എത്തിക്കുന്ന ഏജൻസികൾ നികുതി നിലവിൽ വന്നതോടെ വില വർദ്ധിപ്പിച്ചതായാണ് വ്യപാരികൾ പറയുന്നത്.

