പു­തു­വർ­ഷ അവധി­ ദി­നങ്ങളിൽ ദുബൈയിൽ പൊ­തു­വാ­ഹനങ്ങളിൽ കയറി­യത് 32 ലക്ഷം പേ­ർ


ദുബൈ : പുതുവത്സര ആഘോഷങ്ങളുടെ ‍ഭാഗമായി ഡിസംബർ 31−നും ജനുവരി ഒന്നിനും പൊതുവാഹനങ്ങൾ ഉപയോഗിച്ചത് 32 ലക്ഷം പേരാണ്. മെട്രോ, ട്രാം, ബസ്, ജലയാനങ്ങൾ, ടാക്‌സി എന്നീ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് യാത്രചെയ്തവരുടെ കണക്ക് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ടു.

ദുബൈ നിവാസികളുടെ പ്രിയവാഹനങ്ങളിൽ ഒന്നാം സ്ഥാനം മെട്രോക്ക് തന്നെ. 12,88,316 പേരാണ് ഈ രണ്ടു ദിവസങ്ങളിൽ‍ മെട്രോയിൽ യാത്രചെയ്തത്. ടാ
ക്‌സിയിൽ യാത്ര ചെയ്തത് 10,98,592 പേരാണ്. പബ്ലിക് ബസുകളിൽ യാത്ര ചെയ്തത് 7,22,572 പേരും ഫെറിയും അബ്രയും ഉൾപ്പെടെയുള്ള ജലയാനങ്ങളിൽ സവാരി നടത്തിയത് 1,24,159 പേരുമാണ്. ട്രാം യാത്രക്കാരുടെ എണ്ണമാകട്ടെ 53,234 ആണ്. 

മൊത്തം 32,86,873 പേരാണ് വിവിധ പൊതുവാഹനങ്ങളിൽ യാത്ര ചെയ്തത്. അവധി ദിനങ്ങളിൽ പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ആർ‍.ടി.എ അധികൃതർ അറിയിച്ചു. അത്യാധുനിക സാങ്കേതികതയും മികച്ച സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും നൽകി പൊതു വാഹനങ്ങളുടെ പ്രവർ‍ത്തനം കാര്യക്ഷമമാക്കിയത് യാത്രക്കാരുടെ സംതൃപ്തി ലക്ഷ്യമിട്ടാണെന്നും ഇത് ഫലം കാണുന്നതായും അധികൃതർ വ്യക്തമാക്കി. ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി തിരക്കു നിയന്ത്രിക്കാൻ സാധിച്ചതായി ആർ.ടി.എ അറിയിച്ചു. 

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതൽ ബസ് സർവ്വീസുകൾ ഏർപ്പെടുത്തി. മെട്രോയിലെ തിരക്കു നിയന്ത്രിക്കാൻ സമാന്തരമായി കൂടുതൽ ബസ് സർവ്വീസുകൾ നടത്തുകയും ചെയ്തു.  പാർക്കിംഗിനും വിപുലമായ സംവിധാനമൊരുക്കിയിരുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed