ഒമാ­നിൽ വീ­ണ്ടും മെ­ർസ് രോഗബാ­ധ


മസ്ക്കറ്റ് : ഒമാനിൽ വീണ്ടും മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡിസംബർ 11ന് യു.എ.ഇയിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

 ഹൈമയിൽ നിന്നുള്ള 39 വയസുള്ള സ്വദേശി യുവാവിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. ഇയാളുടെ നില തൃപ്തികരമാണെന്നും ഇപ്പോൾ വീട്ടിൽ തുടർ ചികിത്സ തേടുകയാണെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed