കെഫാക് അന്തർജില്ലാ മത്സരങ്ങൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി : കെഫാക് അന്തർജില്ലാഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ അഞ്ചിന്റെനാലാം വാരം പിന്നിട്ടപ്പോൾ . കാസർഗോഡ് , തൃശൂർ, തിരുവനന്തപുരം ജില്ലാ ടീമുകൾ വിജയിച്ചപ്പോൾ KDFA കോഴിക്കോട് - EDFFA എറണാകുളവും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവനിച്ചു .
പുതുവർഷത്തിലെ ആദ്യ ദിനത്തിലെ മത്സരങ്ങളിൽ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച അന്തർ ജില്ലാ മാസ്റ്റെർഴ്സ് ലീഗിലെ KEA കാസർഗോഡ് - തിരുവനന്തപുരത്തെയും , EDFFA എറണാകുളം - MFAK മലപ്പുറത്തെയും , KDFA കോഴിക്കോട് - ട്രാസ്ക് തൃശൂരിനെയും പരാജയപ്പെടുത്തിയപ്പോൾ പാലക്കാട് - FOKE കണ്ണൂർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു , ആരാധകർ ഉറ്റുനോക്കിയ സോക്കർ ലീഗിലെ ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ KDFA കോഴിക്കോട് കഴിഞ്ഞവർഷത്തെ സെമി ഫൈനലിസ്റ്റായ EDFFAഎറണാകുളവും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു ഇരുടീമുകളും മികച്ച കളിയാണ് കളിച്ചത്.
രണ്ടാം മത്സരത്തിൽ TRASK തൃശൂർ KWA വയനാടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി തൃശൂരിന് വേണ്ടി ബിനോജ് ഇരട്ട ഗോൾ നേടി . മൂന്നാം മത്സരത്തിൽ തിരുവനന്തപുരം FOKE കണ്ണൂരിനെ ഒരുഗോളിന് പരാജയപ്പെടുത്തി . അരുൺ ക്ളീറ്റസാണ് തിരുവനന്തപുരത്തിന്റെ വിജയഗോൾ നേടിയത് . അവസാനമത്സരത്തിൽ KEA കാസർഗോഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി കാസർകോടിന് വേണ്ടി ഷഫീഖും , റഹീമുമാണ് ഗോൾ നേടിയത് മാസ്റ്റേഴ്സ് ലീഗിലെ മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചാസായി വിനോദ് (KEA - കാസർഗോഡ് ) , ഫസല്റഹ്മാൻ (പാലക്കാട് ) ഉബൈദ് (MFAK മലപ്പുറം) ഷമീർ (KDFA കോഴിക്കോട് )സോക്കർ ലീഗിൽ (ബിനോജ് - TRASK തൃശൂർ ) ദിനിൽ(EDFFA എറണാകുളം ) ബിജു (തിരുവനന്തപുരം ) റഹീം (KEAകാസർഗോഡ് ) എന്നിവരെയും തിരഞ്ഞെടുത്തു. കുവൈത്തിലെ പ്രവാസികളിലിൽ നിന്നും ലോകകേരളാ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടഷറഫുദ്ധീൻ കണ്ണിയത്ത് , മാക് കുവൈത്ത്പ്രസിഡന്റ് ഹൈത്തം ഷാനവാസ് വിവിധക്ലബ്ബ്കളുടെ ഭാരവാഹികളും മത്സരങ്ങൾവീക്ഷിക്കുന്നതിനായി സന്നിഹിതരായിരുന്നു.

