വിവിധ ജോലികൾക്കുള്ള വിസാ നിരോധനം ഒമാൻ ആറ് മാസത്തേക്ക് കൂടി നീട്ടി
മസ്‌ക്കറ്റ് : സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഒമാനിൽ വിവിധ ജോലികൾക്ക് ഏർപ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂൺ മാസം വരെ വിവിധ ജോലികൾക്ക് വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. ഒട്ടക പരിപാലനം, സെയിൽസ് പ്രമോട്ടർ, സെയിൽസ് റപ്രസെന്റേറ്റീവ്, പർച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കൺസ്ട്രക്ഷ ൻ, ക്ലീനിംഗ്, കാർപന്ററി വർക്ക്‌ഷോപ്പ് വിസ, അലൂമിനിയം വർക്ക് ഷോപ്പ് വിസ, മെറ്റൽ വർക്ക് ഷോപ്പ് വിസ, ബ്രിക്ക് ഫാക്ടറി എന്നീ ജോലികൾക്കുള്ള വിസ നിരോധനനമാണ് തുടരുക.
അടുത്ത മാസം ഒന്ന് മുതൽ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി വിവിധ ജോലികൾക്ക് മാനവവിഭവ മന്ത്രാലയം നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 2013 മുതൽ തുടരുന്ന വിസാ നിരോധനമാണ് നീട്ടിയത്. തുടർന്ന് സ്വദേശികൾക്ക് വലിയ തോതിൽ അവസരം ലഭിച്ചിരുന്നു. പരിശീലനം പൂർത്തിയാക്കിയ സ്വദേശികൾ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയിൽ പ്രവേശിക്കുന്നത് വർദ്ധിച്ചുവരികയാണ്.


