സഹം-സൊ­ഹാർ റോഡ് അടു­ത്ത മാ­സം തു­റക്കും


മസ്്ക്കറ്റ് : ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ബാത്തിന എക്‌സ്പ്രസ് പാതയുടെ പ്രധാന ഭാഗം യാത്രക്കായി തുറക്കുന്നു.

50.5 കിലോമീറ്റർ ദൈർഘ്യം വരുന്ന സഹം - സൊഹാർ റോഡ് അടുത്ത മാസം യാത്രക്കായി തുറന്നുകൊടുക്കുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു. രണ്ട് പാലങ്ങളും മൂന്ന് ഇന്റർസെക്ഷനുകളും അടങ്ങിയതാണ് ബാത്തിന എക്സ്പ്രസ് റോഡ്. 

മസ്‌ക്കറ്റ് എക്‌സ്പ്രസ് പാത അവസാനിക്കുന്നിടത്ത് നിന്ന് ആരംഭിക്കുന്ന ബാത്തിന എക്‌സ്പ്രസ് പാത മേഖലയിലെ തന്നെ ഏറ്റവും പ്രധാന സഞ്ചാരകേന്ദ്രമാണ്.    

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed