കു­വൈ­ത്ത് സ്വദേ­ശി­വൽ­ക്കരണം : തൊ­ഴിൽ ഏറ്റെ­ടു­ക്കാൻ സ്വദേ­ശി­കൾ‍­ക്ക് താ­ൽ­പ്പര്യമി­ല്ലെ­ന്ന് റി­പ്പോ­ർ­ട്ട്


കുവൈത്ത് സിറ്റി : സ്വദേശിവൽക്കരണം ശക്തമാക്കിയ കുവൈത്തിൽ പല മേഖകലകളിലും തൊഴിൽ ഏറ്റെടുക്കാൻ സ്വദേശികൾക്ക് താൽപ്പര്യമില്ലെന്ന് റിപ്പോർട്ട്. സർക്കാർ തീരുമാനമനുസരിച്ച്  സ്വകാര്യമേഖലയിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ 1800 ഒഴിവുകളുണ്ടായിട്ടുണ്ട്. എന്നാൽ സഹകരണസംഘങ്ങളിലെ തൊഴിൽ ഏറ്റെടുക്കുന്നതിന് സ്വദേശികൾക്ക് താൽപര്യമില്ല. സഹകരണമേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനകം രാജ്യത്തെ സഹകരണ സംഘങ്ങളിൽ തൊഴിൽ സ്വീകരിച്ച സ്വദേശികളുടെ എണ്ണം ആകെ 35 ആണ്. നൂറോളം അപേക്ഷകർ് ഇന്റർവ്യൂ കഴിഞ്ഞ് നിയമനത്തിന് ഓർഡർ നൽകിയെങ്കിലും സ്വദേശികളാരും ജോലിക്ക് ഹാജരാകുന്നില്ല. സ്വദേശിവൽക്കരണസർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് സഹകരണ സംഘങ്ങളിലും സ്വദേശികളെ നിയമിക്കുന്നതിന് സർക്കാർ ഉത്തരവ് നൽകിയത്. 1100 ഓളം സ്വദേശികൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് അപേക്ഷ നൽകിയെങ്കിലും തൊഴിലിൽ പ്രവേശിക്കുന്നതിന് മുന്നോട്ട് വരുന്നില്ല എന്നാണ് റിപ്പോർട്ട്.

സർക്കാറിന്റെ മാൻപവർ റിസ്ട്രക്ചറിംഗ് പദ്ധതിയനുസരിച്ച് േസ്റ്ററ്റ് എക്സിക്യൂട്ടീവ് തൊഴിൽ സാമൂഹ്യമന്ത്രാലയവും സംയുക്തമായി ഒപ്പ് വെച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് 1800 തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിച്ചത്. എന്നാൽ ഈ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് യോജിച്ചതല്ല എന്ന നിഗമനത്തിലാണ് അപേക്ഷ നൽകിയ സ്വദേശികൾ. 

അതേസമയം നിലവിൽ സ്വകാര്യമേഖലയിലെ 90 ശതമാനം തൊഴിലുകളും കയ്യടക്കിയിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് വലിയ ഭീഷണിയാണ് സർക്കാർ മാൻപവർ റീസ്ട്രക്ചറിംഗ് പദ്ധതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed