ഇബ്ര വിലായത്തിൽ പുതിയ മത്സ്യ മാർക്കറ്റ് വരുന്നു

ഷീബ വിജയൻ
ഇബ്ര I വടക്കൻ ശർഖിയ ഗവർണറേറ്റ് ഇബ്ര വിലായത്തിലെ പുതിയ മത്സ്യ മാർക്കറ്റിന്റെ നിർമാണം കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ആരംഭിച്ചു വ്യാപാരം വർധിപ്പിക്കുക, സമുദ്രോത്പന്ന വിൽപന മേഖലയെ ഉത്തേജിപ്പിക്കുക, സമുദ്രോത്പന്നങ്ങൾ ലഭ്യമാക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന മത്സ്യ വിപണികളും ഔട്ട്‌ലെറ്റുകളും വികസിപ്പിക്കുക തുടങ്ങി മന്ത്രാലയത്തിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. 2,081 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ മാർക്കറ്റ് ഒരുങ്ങുന്നത്. 12 മത്സ്യ പ്രദർശന പ്ലാറ്റ്‌ഫോമുകൾ, ഐസ് നിർമാണ യൂനിറ്റ്, കാത്തിരിപ്പ് മുറി, പമ്പ് റൂം, പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
DSFFDFDS