തായ്‌ലൻഡ് – കംബോഡിയ അതിർത്തിയിൽ സൈനികർ ഏറ്റുമുട്ടി; ഒന്പത് മരണം


ഷീബ വിജയൻ 

ബാങ്കോക്ക് I അതിർത്തി തർക്കത്തെ തുടർന്ന് ഏഷ്യൻ രാജ്യങ്ങളായ തായ്‍ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ സംഘർഷം. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് തായ്‌ലന്‍ഡ് സൈന്യം വ്യക്തമാക്കി. 14 പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലൻഡ് ആക്രമണം നടത്തി. തായ്‍ലൻഡ് അതിർത്തി അടയ്ക്കുകയും ചെയ്തു.

പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലുള്ള സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തുകയായിരുന്നു. പിന്നാലെ തായ് സൈന്യവും പ്രത്യാക്രമണം നടത്തി.

article-image

ERFHRY

You might also like

  • Lulu Exchange
  • Straight Forward

Most Viewed