ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു: ഇന്ത്യക്കാരുൾപ്പെടെ 16 പേരെ കാണാതായി


മസ്കത്ത്: അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു. ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽനിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് അപകടം നടന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവർക്കായുള്ള തിരച്ചിലാണ് ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് അധികൃതർ നടത്തുന്നത്.

കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ആഫ്രിക്കയിലെ ദ്വീപായ കൊമോറോസ് പതാകയാണ് കപ്പലിലുണ്ടായിരുന്നത്.

article-image

ിേി

You might also like

  • Straight Forward

Most Viewed