മാതൃത്വം പങ്കുവച്ചുകൊണ്ട് ചരിത്രമെഴുതി ലെസ്ബിയൻ ദമ്പതികൾ


മാതൃത്വം പങ്കുവച്ചുകൊണ്ട് ചരിത്രമെഴുതി ലെസ്ബിയൻ ദമ്പതികൾ. ബ്രിട്ടീഷ് ലെസ്ബിയൻ ദമ്പതികളായ ജെസ്മിൻ ഫ്രാൻസിസ് സ്മിത്തും ഡോണാ ഫ്രാൻസിസ് സ്മിത്തുമാണ് തങ്ങളുടെ ഗർഭപാത്രം പങ്കുവച്ചിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. ലണ്ടൻ വുമൺസ് ക്ലിനിക്കിൽ നടത്തിയ ഐവി.എഫ് ചികിത്സ വഴിയായിരുന്നു ഇവർ ഗർഭം ധരിച്ചത്. ഡോണയുടെ ഗർഭപാത്രത്തിൽ നിന്ന് അണ്ഡം സ്വീകരിക്കുകയും പിന്നീട് ജെസ്മിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയുമായിരുന്നു.

ലോകത്തിന്റെ പലഭാഗത്തു നിന്നു ലെസ്ബിയൻ ദമ്പതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുണ്ടെങ്കിലും മാതൃത്വം പങ്കുവയ്ക്കപ്പെടുന്നത് ഇത് ആദ്യമായാണ്. ഒരോലിംഗത്തിൽ പെട്ട ദമ്പതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ ഒരാൾ മാത്രമായിരിക്കും ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ ഇരുവരും ഇതിൽ പങ്കാളികളായാതിൽ സന്തോഷമുണ്ട് എന്ന് ജെസ്മിനും ഡോണയും പറയുന്നു.

അത് എന്റെ അണ്ഡമായിരുന്നു, എന്റെ ശരീരത്തിൽ നിന്ന് എടുത്ത ശേഷം ജെസ്മിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും മുമ്പ് അണ്ഡം 18 മണിക്കൂർ എന്റെ ഗർഭപാത്രത്തിലുണ്ടായിരുന്നു. മാത്രമല്ല ഇത് ഞങ്ങളുടെ ആദ്യത്തെ ഐവി. എഫ് ട്രീറ്റ്മെന്റായിരുന്നു അതുതന്നെ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു. 2014−ൽ ഓൺലൈൻ ഡേറ്റിങ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഇവർ വിവാഹിതരായത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed