വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ദിവ്യാ ഉണ്ണി
വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് സന്തോഷ വിവരം ദിവ്യ ആരാധകരെ അറിയിച്ചത്. അമ്മയ്ക്കും മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങൾ ദിവ്യ പങ്കുവെച്ചു. താരത്തിന് ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തി. 2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുൺ കുമാറാണ് ഭർത്താവ്. എഞ്ചിനീയറായ അരുൺ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയിൽ നൃത്ത വിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുൺ.
വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ദിവ്യാ ഉണ്ണി
ആദ്യ വിവാഹത്തിൽ ദിവ്യക്ക് ഒരു മകനും മകളുമുണ്ട്

