രണ്ടു മിനിറ്റിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്തു ആറു വയസ്സുകാരി
കണ്ണുകെട്ടി വൈരമുത്തുവിന്റെ കവിത ഉറക്കെ ചൊല്ലിക്കൊണ്ടാണ് ഒരു പെൺകുട്ടി രണ്ടു മിനിട്ടിനുള്ളിൽ റൂബിക് ക്യൂബ് സോൾവ് ചെയ്തത്. ആറു വയസ്സുകാരി സാറയാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. കവിത ചൊല്ലി 2 മിനിറ്റ് ഏഴു സെക്കന്റിനുള്ളിൽ പെൺകുട്ടി റ്യൂബിക് ക്യൂബ് സോൾവ് ചെയ്തു. അഭിരുചി പരീക്ഷകളിലൊക്കെ കുഞ്ഞായിരിക്കുമ്പോൾ മുതൽ സാറ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അവളുടെ ആ കഴിവുകൾ തിരിച്ചറിഞ്ഞപ്പോൾ ആ കഴിവിനെ വളർത്താനാവശ്യമായ പരിശീലനം നൽകാനും ക്ലാസുകളിൽ പങ്കെടുപ്പിക്കാനും ശ്രദ്ധിച്ചു. ഇപ്പോൾത്തന്നെ അവളുടെ പേരിൽ ഒരു ലോക റെക്കോർഡുണ്ട്. ഇപ്പോൾ ഗിന്നസ് റെക്കോർഡിലിടം പിടിക്കാനുള്ള ശ്രമത്തിലാണവൾ. കണക്കിലും, അഭിരുചിപ്പരീക്ഷകളിലുമാണ് അവൾക്ക് മിടുക്കു കൂടുതലാണെന്ന് മനസ്സിലായക്കിയപ്പോൾ തന്നെ നല്ല പ്രോത്സാഹനം നൽകുന്നുണ്ട്.

