അത്ഭുതകരമായി മകനെ തിരിച്ച്‌ പിടിച്ച്‌ അമ്മ


മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, വീട്ടില്‍ സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്നാല്‍ മകനെ അത്ഭുതകരമായി ജീവിതത്തിലേയ്ക്ക് തിരിച്ചുപിടിച്ച്‌ ഒരമ്മ. തെലുങ്കാനയിലെ പില്ലാലമാരിയിലാണ് സെല്ലമ്മയെന്ന സ്ത്രീ മകന്‍ ഗൗതമിനെ ആത്മവിശ്വാസം കൊണ്ട് മരണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്. ബിരുദ വിദ്യാര്‍ഥിയായ ഗൗതമിനെ ഒരാഴ്ച മുമ്ബ് കടുത്ത ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തി. ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു.

ജൂണ്‍ 26 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ജൂലൈ 3 ന് ഡോക്ടര്‍മാരുടെ എല്ല പ്രതീക്ഷകളും അസ്തമിച്ചു. ഗൗതം ഇനി ഒരിക്കലും ജീവിതത്തിലേയ്ക്കു തിരിച്ചുവരില്ല എന്ന് ഉറപ്പിച്ചു.ഗൗതമിലുണ്ടായിരുന്ന എല്ല ജീവന്‍ രക്ഷമാര്‍ഗങ്ങളും മാറ്റി. പക്ഷേ അപ്പോഴും സെയ്തമ്മ മകന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവരും എന്നുതന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചു. ഗൗതം മരിക്കുമെന്ന് ഉറപ്പിച്ച്‌ ബന്ധുക്കളും അയല്‍ക്കാരും സംസ്‌ക്കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വീടിന്റെ മുമ്ബില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡും സ്ഥാപിച്ചു.

എന്നാല്‍ആംബുലന്‍സില്‍ മകന്റെ അരികിലിരുന്ന് ഓരോനിമിഷവും അമ്മ മകനെ പേര് ചൊല്ലി വിളിച്ചുകൊണ്ടിരുന്നു. വീട്ടിലേയ്ക്ക് എത്തുന്നതിന് മുമ്ബാണ് ഗൗതം ശ്വസിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. അതോടെ മരണാനന്തര ചടങ്ങുകള്‍ മാറ്റിവച്ചു. സെയ്തമ്മ മുഴുവന്‍ സമയവും മകന്റെ അരികിലിരുന്ന് അവനെ സ്‌നേഹപൂര്‍വം പേരു ചൊല്ലിവിളിച്ചു കൊണ്ടേയിരുന്നു. അതിനിടയിലാണ് അമ്മയുടെ വാത്സല്യത്തോടെയുള്ള വിളികേട്ട് ഗൗതമിന്റെ കണ്ണു നിറയുന്നതും കണ്ണുനീര്‍ വരുന്നതും ബന്ധുക്കളുടെ ശ്രദ്ധയില്‍പെട്ടത്. അതോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് ഗൗതമിനെ മാറ്റി.

പരിശോധനയില്‍ ഹൃദയമിടിപ്പ് മുമ്ബത്തേതിനേക്കാള്‍ ശക്തമായെന്ന് കണ്ടെത്തി. ഗൗതമിനെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഹൈദ്രാബാദിലെ കൂടുതല്‍ മികച്ചൊരാശുപത്രിയിലേയ്ക്ക് ഗൗതമിനെ മാറ്റി. തുടര്‍ചികിത്സയില്‍ അയാള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. സുഖം പ്രാപിച്ചതോടെ ഗൗതമിനെ ഡിസ്ചാര്‍ജ് ചെയ്തു. രോഗം സുഖപ്പെട്ടെങ്കിലും ഗൗതം ഇപ്പോഴും നീരിക്ഷണത്തിലാണ്. കുറച്ചുകാലങ്ങള്‍ക്ക് ശേഷമേ പൂര്‍ണാരോഗ്യം വീണ്ടെടുക്കു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സെയ്തമ്മയുടെ ഭര്‍ത്താവ് 14 വര്‍ഷം മുമ്ബ് മരിച്ചതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed