പൂ­ക്കാ­ലം വന്നൂ­ പൂ­ക്കാ­ലം


എഴുപതുകളിലും എൺപതുകളിലുമൊക്കെ സാരികളിലും പാവാടകളിലും ചുരിദാറുകളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പൂക്കൾ പക്ഷേ, തൊണ്ണൂറുകളോടെ പതുക്കെ ഫാഷന്റെ അരങ്ങൊഴിഞ്ഞ മട്ടായിരുന്നു. എന്നാൽ, ഓൾഡ് ഈസ് ഗോൾഡെന്ന ചൊല്ല് പോലെ ആ പഴയ ഫ്ളോറൽ ഡിസൈനുകൾക്ക് ഇപ്പോൾ ഫാഷൻ ലോകത്ത് വസന്തകാലമാണ്. 2017−ൽ ഫാഷൻലോകത്ത് വിരിഞ്ഞ പൂക്കൾ 2018−ലും ഏറ്റവും വലിയ ട്രെൻഡ് ആയി തുടരും. സാരികളിലും ലെഹങ്കകളിലും ഡെനിമിലും കുർത്തീസുകളിലും മാത്രമല്ല, ബാഗുകൾ, ഷൂസ്, ബെൽറ്റ്, സൺഗ്ലാസ് അങ്ങനെ നമ്മൾ പ്രതീക്ഷിക്കാത്ത പല ഫാഷൻ അക്സസറികളിലും ബൊട്ടാണിക്കൽ ഡിസൈനുകൾ ഈ വർഷം പ്രതീക്ഷിക്കാം. പൂക്കളും ഇലകളുമൊക്കെ ലേഡീസ് ഡിസൈൻ ആണെന്നുള്ള ധാരണ 2017−ന്റെ അവസാനത്തോടെ മാറിത്തുടങ്ങിയിരുന്നു. 2018−ലെ പുരുഷന്മാരുടെ ഡിസൈനുകളിലും ഒരുപാടു പൂക്കൾ വിരിയാനിരിക്കുന്നുണ്ട്. പ്രത്യേകിച്ച് വെഡ്ഡിംഗ് ഡ്രസ്സുകളിലും പാർട്ടി വെയറുകളിലും ഈ ട്രെൻഡ് കാണാം. പൂക്കളിൽ ഡിസൈനർമാർക്ക് പ്രിയം റോസ് പൂക്കൾ തന്നെയാണ്. അതും ഇളം നിറങ്ങളിൽ ഉള്ള റോസ് ഡിസൈനുകൾ. ഇപ്പോൾ കല്യാണങ്ങൾക്ക് കടുത്ത നിറങ്ങൾ എന്ന ഇന്ത്യൻ മനോഭാവത്തിന് മാറ്റം ഉണ്ടെന്നാണ് ഡിസൈനർമാർ പറയുന്നത്. അതുകൊണ്ട് ഇനിയങ്ങോട്ട് കല്യാണവസ്ത്രങ്ങളിൽ കൂടുതലായി ഇത്തരം കോന്പിനേഷനുകൾ കാണാം. 

പ്രൗഢിയുടെ പ്രതീകമായ ഇൻഡിഗോ ഡിസൈനുകളിലെ ഏറ്റവും പുതിയ പതിപ്പാണ് ബൊട്ടാണിക്കൽ ഡിസൈൻസ്. വെറും പൂക്കൾ എന്നത് മാത്രമല്ല, പ്രകൃതിയെയും പച്ചപ്പിനെയുമൊക്കെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കൂടിയാണ് തങ്ങളുടെ ഡിസൈനുകളിലൂടെ പല ഡിസൈനർമാരും എടുത്തു കാട്ടുന്നത്. ഫ്ളോറൽ എംബ്രോയ്ഡറി ഡിസൈനിന് പ്രിയം കൂടിയതോടെ പല പരന്പരാഗത നെയ്ത്തുകാർക്കും കലാകാരന്മാർക്കും തൊഴിൽ കിട്ടുന്നുണ്ട്. കൈകൊണ്ടു തുന്നിയ ഡിസൈനുകൾക്ക് വേണ്ടി ലക്ഷങ്ങൾ വരെ ചിലവഴിക്കാനും ഇന്ത്യൻ ഫാഷൻ പ്രേമികൾക്ക് മടിയില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed