വേ­ദി­യെ­ കഴിവ് കൊ­ണ്ട് കീ­ഴടക്കി­യ പെ­ൺ­കു­ട്ടി­ : ഫറ സി­റാജ്


സ്വപ്രയത്നത്തിലൂടെ കലാരംഗത്തേക്ക് കടന്ന് വന്ന ഫറ സിറാജ് എന്ന പെൺകുട്ടി ഇന്ന് ബഹ്‌റൈനിലെ കലാരംഗത്ത് സജീവ സാന്നിദ്ധ്യമാണ്. ബഹ്‌റൈനിൽ ജനിച്ചു വളർന്ന ഫറ തന്റെ അഞ്ചാമത്തെ വയസ്സിൽ തുടങ്ങിയതാണ് കലാജീവിതം. ആദ്യമായി അൽപ്പം നാണത്തോടെ േസ്റ്റജിൽ കയറിയ ഫറയ്ക്ക് പിന്നെ വേദികളിൽ നിന്ന് വേദികളിലേക്കുള്ള യാത്രയായി തന്റെ കലാജീവിതം. തന്റെ മികച്ച പ്രകടനങ്ങൾ കണ്ട് ബഹ്‌റൈനിലെ ഒട്ടുമിക്ക വേദികളിലും നൃത്തം ചെയ്യാനുള്ള അവസരങ്ങൾ ഫറയെ തേടിയെത്തി. 

കലയോടുള്ള തന്റെ  ആത്മാർത്ഥമായ സമർപ്പണമാണ് ബഹ്‌റൈനിൽ തന്നെ തേടിയെത്തിയ എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ പ്രേരണയായത്. അതുകൊണ്ട് തന്നെ  ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിച്ച മെയ് ക്വീൻ എന്ന മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയും,  ബഹ്‌റൈൻ കേരളീയ സമാജം നാടക മത്സരങ്ങളിൽ മികച്ച നടിയായും,  ലുധിയാനയിൽ നടന്ന ഇന്റർ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഗ്രൂപ്പ് ചാന്പ്യനായും  കൂടാതെ പങ്കെടുത്ത നൃത്ത വേദികളിലും, നാടകങ്ങളിലും  വിജയങ്ങൾ കരസ്ഥമാക്കി മുന്നേറാൻ സാധിച്ചത് എന്നാണ് ഫറയുടെ ഭാഷ്യം. മാത്രമല്ല ജീവൻ ടി.വിയിൽ അറേബിയൻ മ്യൂസിക്കൽ നൈറ്റ്സ്, ഡെസേർട്ട് സ്കാൻ എന്ന  ഷോയും നടത്തി വരുന്നു.  നിരവധി കോർപ്പറേറ്റ്, ഇവെന്റുകളിലെ എം.സിയായും പ്രവർത്തിക്കുന്നുണ്ട്. 

തന്റെ പതിനേഴാം വയസ്സിലാണ്  നൃത്തത്തെയും, അഭിനയത്തേയും ഗൗവരവപരമായി സമീപിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി തന്നെ  നിരവധി വർക് ഷോപ്പുകളിൽ പങ്കെടുത്തു. അതോടൊപ്പം കഥകിന്റെ പരിശീലനവും ആരംഭിച്ചു. പിന്നീട്  കൊറിയോ ഗ്രാഫിയിലേക്ക് തിരിയുകയും ചെയ്തു, േസ്റ്റജ് ഇവന്റുകളിലും  സെലിബ്രിറ്റികൾക്ക് വേണ്ടിയും, വെഡ്‌ഡിംഗ് പരിപാടികൾക്ക് വേണ്ടിയും മികച്ച രീതിയിൽ കൊറിയോഗ്രാഫി ചെയ്തു കൊടുക്കാൻ സാധിച്ചു.   കൊറിയോഗ്രാഫി മേഖലയിൽ കഴിവ് തെളിയിച്ച ഫറ  കഴിഞ്ഞ പത്ത് വർഷമായി കൊറിയോഗ്രാഫി മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന കലാകാരിയാണ്.   തന്റെ കഴിവുകൾ ബഹ്റൈനിൽ മാത്രം ഒതുക്കി നിർത്താൻ അവർ ഒരുക്കമായിരുന്നില്ല.  രാജസ്ഥാൻ, മുംബൈ, പഞ്ചാബ്, യു.എസ് എന്നിവിടങ്ങളിലും  കൊറിയോഗ്രാഫി ചെയ്യാൻ അവസരം ലഭിച്ചപ്പോൾ ധൈര്യപൂർവ്വം അതേറ്റുടുക്കുകയും. ഏവരുടെയും സ്വപ്നമായ ബോളിവുഡിലേക്കും തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുവാനും  ഫറയ്ക്ക് എളുപ്പം സാധിച്ചു. 

അമിത്ത്  അജയ്കുമാർ എന്ന ഫോട്ടോഗ്രാഫറുടെ സഹായത്തോടെ നിരവധി ഡാൻസ് വീഡിയോകൾ എടുക്കുകയും,  നൃത്തം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് പ്രചരിപ്പിക്കുകയും,  ഉപകാരപ്രദമാക്കുകയും ചെയ്തു. ഇപ്പോൾ ബുദയ്യയിലെ രഞ്ജൻ സിംഗിന്റെ നേതൃത്വത്തിലുള്ള സിംബോൾസ് അക്കാദമിയിലെ മാനേജർ ആണ് ഫറ. കലാ മേഖലയിലേക്ക് വരുന്നവരോട് ഫറ എന്ന കലാകാരിക്ക് പറയാനുള്ളത് ഇതാണ്.  ''വിജയത്തിന് മുന്പായി ചില പരാജയങ്ങൾ ഉണ്ടാകാം. പക്ഷെ ഒരിക്കലും തോൽക്കാൻ തയ്യാറാകാതെ പ്രയത്നിച്ചുകൊണ്ടേ ഇരിക്കുക. എപ്പോളാണ് ശരിയായ അവസരം വന്നെത്തുക എന്ന് പറയാൻ സാധിക്കില്ല. എപ്പോളാണോ ആ യഥാർത്ഥ അ
വസരം ലഭിക്കുന്ത്. അപ്പോൾ രണ്ടുകൈ കൊണ്ടും അത് വലിച്ച് നമ്മളിലേക്ക് അടുപ്പിക്കണം. സ്വപ്രയത്നത്താൽ വിയത്തിലേക്കുള്ള വഴി തെളിയിക്കുന്പോൾ അതിന്റെ രുചി  വളരെ മാധുര്യമേറിയതാണ്. മാത്രമല്ല ഏറ്റവും അഭിമാനപൂർവ്വമായ അനുഭവം കൂടിയാണ് അത്''. ഫറയുടെ  അഭിരുചികളെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് പിതാവായ എം.കെ സിറാജാണ്.    

ബഹ്‌റൈനിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും, ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയുമാണ് സിറാജ്.  സഹോദരൻ സൈനുജിന്റെയും,    അമ്മയുടെയും നിറഞ്ഞ  പ്രോത്സാഹനങ്ങളും തന്റെ കലാ മേഖലയ്ക്ക് കരുത്ത് പകർന്നു. മാത്രമല്ല വേദികളിൽ തന്നെ സുന്ദരിയാക്കാൻ  അമ്മ തന്നെയാണ് തന്റെ കോസ്റ്റ്യും ഡിസൈനർ ആകുന്നത് എന്നാണ് ഫറ പറയുന്നത്. എല്ലാം കൊണ്ടും കലാപരമായ പശ്ചാത്തലമാണ് തനിക്കുള്ളതെന്നും, അതോടൊപ്പം എല്ലാം ദൈവാനുഗ്രഹമാണെന്ന് പറയാനും ഫറ മടിക്കുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed