ബഹ്‌റൈനിൽ മയക്കുമരുന്ന് വിറ്റതിന് വിദേശിക്ക് അഞ്ച് വർഷം തടവ്


മനാ­മ: രാ­ജ്യത്ത് മയക്കു­മരു­ന്ന് വി­റ്റഴി­ച്ചതിന് ഇന്നലെ­ ഹൈ­ ക്രി­മി­നൽ കോ­ടതി­ ഒരു­ വി­ദേ­ശി­ക്ക് അഞ്ച് വർ­ഷം തടവും, ഇയാ­ളു­ടെ­ ബഹ്‌റൈ­നി­ലെ­ ഡീ­ലർ­ക്ക് മൂ­ന്ന് വർ­ഷം തടവും ശി­ക്ഷ വി­ധി­ച്ചു­. തടവ് കൂ­ടാ­തെ­ നൈ­ജീ­രി­യൻ പൗ­രനാ­യ പ്രതി­ക്ക് 3000 ബഹ്‌റൈൻ ദി­നാർ പി­ഴയും, ബഹ്റൈ­നി­ സ്വദേ­ശി­ക്ക് 500 ദി­നാർ പി­ഴയും കോ­ടതി­ വി­ധി­ച്ചു­. വി­ധി­ പൂ­ർ­ത്തി­യാ­ക്കി­യതി­നു­ശേ­ഷം ആദ്യപ്രതി­യെ­ നാ­ടു­കടത്തു­കയും ചെ­യ്യും. ഷാ­ബു­ എന്നറി­യപ്പെ­ടു­ന്ന മീ­താംഫീ­റ്റമീൻ, 25000 ബഹ്‌റൈൻ ദി­നാ­റി­നാണ് ബഹ്‌റൈ­നി­ലെ­ ഡീ­ലർ­ക്ക് വി­ദേ­ശി­ നൽ­കി­യി­രു­ന്നത്.

തലസ്ഥാ­ന നഗരി­യി­ലെ­ ഒരു­ ഹോ­ട്ടലിൽ സെ­ക്യൂ­രി­റ്റി­ ഗാ­ർ­ഡാ­യി­ ജോ­ലി­ ചെ­യ്യു­കയാ­യി­രു­ന്ന ബഹ്‌റൈൻ സ്വദേ­ശി­യു­ടെ­ ആർ­ഭാ­ട ജീ­വി­ത ശൈ­ലി­ ശ്രദ്ധയിൽ പെ­ട്ടതോ­ടെ­യാണ് ഇയാൾ പോ­ലീ­സി­ന്റെ­ നി­രീ­ക്ഷണത്തി­ലാ­യത്. ആന്റി­ നർ­ക്കോ­ട്ടി­ക്സ് പോ­ലീ­സു­കാർ 1,600 ദി­നാ­റി­ന്റെ­ ഷാ­ബു­ ആവശ്യപ്പെ­ട്ടു­കൊ­ണ്ടാണ് ഇയാ­ളെ­ കു­ടു­ക്കി­യത്. ഷാ­ബു­ നൽ­കാ­മെ­ന്ന് സമ്മതി­ക്കു­കയും പോ­ലീ­സു­കാ­രോട് ഇയാ­ളു­ടെ­ താ­മസ സ്ഥലത്ത് എത്താൻ പറയു­കയു­മാ­യി­രു­ന്നു­. 450 ഗ്രാ­മി­ലധി­കം മയക്കു­മരു­ന്ന് ഇയാ­ളു­ടെ­ കൈ­വശമു­ണ്ടാ­യി­രു­ന്നു­. ഇതോ­ടെ­ പോ­ലീസ് ബഹ്‌റൈൻ സ്വദേ­ശി­യെ­ അറസ്റ്റ് ചെ­യ്യു­കയാ­യി­രു­ന്നു­. നൈ­ജീ­രി­യൻ വി­തരണക്കാ­രനിൽ നി­ന്നും മയക്കു­മരു­ന്നു­കൾ വാ­ങ്ങി­യതാ­യി­ ഇയാൾ പറഞ്ഞു­. വി­വി­ധ മാ­ർ­ഗങ്ങളി­ലൂ­ടെ­ രാ­ജ്യത്ത് ഷാ­ബു­ വലി­യ തോ­തിൽ വി­റ്റഴി­ക്കു­ന്നു­ണ്ടെ­ന്നും, 25000 ദി­നാ­റിന് 40 കാ­പ്സ്യൂ­ളു­കളാണ് തനി­ക്ക് ഇയാൾ നൽ­കി­യതെ­ന്നും ബഹ്‌റൈൻ സ്വദേ­ശി­ പറഞ്ഞു­. തു­ടർ­ന്ന് നൈ­ജീ­രി­യൻ സ്വദേ­ശി­യേ­യും പോ­ലീസ് അറസ്റ്റ് ചെ­യ്യു­കയാ­യി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed