തമിഴ്നാട്ടിൽ കോൺഗ്രസ് മത്സരിക്കുന്ന പത്ത് സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു

തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോൺഗ്രസ് മത്സരിക്കുന്ന പത്തു സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു. ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. തിരുവള്ളൂർ, കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോൺഗ്രസ് മത്സരിക്കുക.
കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച തേനിയും ആറണിയും ഡിഎംകെ ഏറ്റെടുത്തു. തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെയ്ക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ, കടലൂർ, തിരുനെൽവേലി എന്നിവ കോൺഗ്രസിന് നൽകി.
SAADSADSADSADSS