പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചില്ലെങ്കിൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ്. ഒഹിയോയിൽ നടന്ന റാലിയിൽ അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ ഭീഷണിയെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
‘ചൈന മെക്‌സിക്കോയിൽ കാർ നിർമിച്ച് അമേരിക്കക്കാർക്ക് വിൽക്കാൻ പദ്ധതിയിടുന്നുണ്ട്. ഞാൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഇത് നടക്കില്ല. മറിച്ചാണെങ്കിൽ ഇവിടെ രക്തച്ചൊരിച്ചിലുണ്ടാകും. ട്രംപ് പറഞ്ഞു. പ്രതികരണം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജോ ബൈഡൻ പ്രതികരണവുമായി രംഗത്തെത്തി.
ഒരു സ്ഥാനാർഥി വയസ്സനും പ്രസിഡന്റാകാൻ മാനസികമായി അയോഗ്യനുമാണെന്നും മറ്റൊരു സ്ഥാനാർഥി താനാണെന്നും ജോ ബൈഡൻ പ്രതികരിച്ചു.
dfgdg