മോദി ഭരണത്തിൽ രാജ്യം കുതിച്ചു: ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി


ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചു. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായെന്നും ധനമന്ത്രി ബജറ്റ് ആമുഖത്തിൽ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്‍റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും വികസനം എത്തി. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു. എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു.

മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്‍റെ വികസന പദ്ധതികൾ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്‍റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാന നേട്ടങ്ങൾ • രാജ്യത്തിന്‍റെ അമൃത്കാലത്തിനായി സര്‍ക്കാര്‍ പ്രയത്നിച്ചു• കാര്‍ഷിക മേഖലയില്‍ ആധുനികവത്കരണം നടത്തി • 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി • 2047-ഓടെ ഇന്ത്യയെ വിക്ഷിത് ഭാരത് ആക്കാനുള്ള ശ്രമത്തിലാണ് സർക്കാർ • സമ്പന്നമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഇരട്ടിയാക്കി • ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിങ്ങനെ നാല് പ്രധാന ഗ്രൂപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. • എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും റെക്കോർഡ് സമയത്താണ് നിർമ്മിച്ചിരിക്കുന്നത്. • സർവതോന്മുഖമായ വികസനത്തിന്‍റെ സ്വാധീനം എല്ലാ മേഖലകളിലും ദൃശ്യമാണ് ജനങ്ങളുടെ ശരാശരി യഥാർത്ഥ വരുമാനം 50 ശതമാനം വർധിച്ചു. • സർക്കാർ "ഭരണം, വികസനം, പ്രകടനം" എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു• ഉന്നതവിദ്യാഭ്യാസത്തിൽ സ്ത്രീ പ്രവേശനം 10 വർഷത്തിനുള്ളിൽ 28 ശതമാനം വർധിച്ചു • ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവകലാശാലകൾ തുടങ്ങി • പ്രധാനമന്ത്രി ഫസൽ ബീമാ യോജന 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകുന്നു

 

article-image

ിീ്ി്ിേ്ിേ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed