ഇടക്കാല ബജറ്റ് അവതരിപ്പിച്ച് നിർമ്മലാ സീതാരാമന്‍

ഇടക്കാല ബജറ്റ് അവതരിപ്പിച്ച് നിർമ്മലാ സീതാരാമന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണിത്.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കൂട്ടണമെന്ന ആവശ്യം കേരളം ഉയര്‍ത്തുന്നുണ്ട്. റെയില്‍വേ വികസനത്തില്‍ ബജറ്റില്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും സംസ്ഥാനത്തിനുണ്ട്. ദേശീയപാത വികസനത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും, റെയില്‍വേ, ആരോഗ്യ മേഖലകള്‍ക്ക് വിഹിതം കൂട്ടണം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വര്‍ധിപ്പിക്കണം എന്നിവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ വരുന്നത്.
saaadsadsadsads