ഇത് കേരളമാണ്, മോദിയുടെ പ്രചാരണം ഇവിടെ ഗുണം ചെയ്യില്ല': വി ഡി സതീശൻ


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം കേരളത്തിൽ ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓർമിക്കണം. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രം. ബിജെപി കേരളത്തിൽ വിജയിക്കില്ല. ജനങ്ങളിലാണ് ഞങ്ങൾക്ക് വിശ്വാസമുള്ളത്. അതിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രി പോയത് കൊണ്ട് മാത്രം തൃശ്ശൂരിൽ ബിജെപി വിജയിക്കില്ല. അങ്ങനെയെങ്കിൽ പാർലമെന്റിൽ മറ്റൊരു എംപി ഉണ്ടാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിക്കുന്നു.

രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം വട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തുന്നത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിനായി ഗുരുവായൂരിലെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്.

 

article-image

adsadsadsadsadsadsads

You might also like

  • Straight Forward

Most Viewed