കുസാറ്റ് ദുരന്തം; അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്


കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. എത്രപേർ എത്തുമെന്നു പോലും സംഘാടകർക്കറിയില്ലായിരുന്നു. കുസാറ്റിൽ നിന്നുപോലും നാലായിരം പേർ പങ്കെടുത്തു.

ഓഡിറ്റോറിയം നിർമാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു എന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കര അസി. കമ്മീഷണർറാണ് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ‌എസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹർജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.

article-image

dfsdfsdfs

You might also like

  • Straight Forward

Most Viewed