ഉത്തർപ്രദേശിലെ ബറേലിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; എട്ട് മരണം
ഉത്തർപ്രദേശിലെ ബറേലിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. ട്രക്കിൽ ഇടിച്ചതിന് പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. ബറേലി നൈനിറ്റാൾ ദേശീയപാതയിലാണ് സംഭവം. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ഡോറുകൾ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിന് തൊട്ടുപിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നു.
വിവാഹച്ചടങ്ങിന് പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കാർ കത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
്നംന
