കരുവന്നൂർ കേസിലടക്കം ഇഡി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിർദേശമനുസരിച്ചാണെന്ന് പി. ജയരാജൻ

കരുവന്നൂർ കേസിലടക്കം ഇഡി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിർദേശമനുസരിച്ചാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. നടന്‍റെ നാട്യം അനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. ഇഡി ഇനി കണ്ണൂരിലേക്ക് വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാന്‍ ഇഡിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനാണോ സുരേഷ് ഗോപിയെന്നും ജയരാജന്‍ ചോദിച്ചു.
സർക്കാർ വിരുദ്ധ വികാരമുണ്ടാക്കി നേട്ടമുണ്ടാക്കുകയാണ് അദ്ദേഹത്തിന്‍റെ നാട്യം. അത് ഇന്നാട്ടിലെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളെ ആക്രമിക്കാന്‍ വരുന്നവർക്കും സ്വാഗതം ഓതിയിട്ടുള്ള സംസ്‌കാരമാണ് സിപിഎം നേതാക്കന്‍മാർക്കുള്ളത്. ആ സംസ്‌കാരം ഇനിയും തുടരും. തൃശൂർ എടുക്കാന്‍ പരിശ്രമിച്ചിട്ട് പരാജയപ്പെട്ട ആളാണ് കണ്ണൂരിലേക്ക് വരുന്നതെന്നും ജയരാജന്‍ പരിഹസിച്ചു.
cfbcb