ഗെയിൽ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി. സിംഗ് കൈക്കൂലിക്കേസില്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി. സിംഗ് കൈക്കൂലിക്കേസില്‍ അറസ്റ്റിൽ. 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന കേസിലാണ് സിബിഐ സിംഗിനെ അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കൈക്കൂലി നൽകിയ ആൾ ഉൾപ്പെടെ മറ്റ് നാല് പേർ കൂടി അറസ്റ്റിലായി. ഉത്തർപ്രദേശിലെ നോയിഡയിൽ സിംഗിന്‍റെ വസതിയിൽ നടന്ന മണിക്കൂറുകൾ നീണ്ട റെയ്ഡിനു ശേഷമാണ് അറസ്റ്റുണ്ടായത്. ഡല്‍ഹി, വിശാഖപട്ടണം എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയാണ് ഗെയില്‍.
ASDSDADASADS