അറസ്റ്റുണ്ടാവുകയാണെങ്കിൽ തടയണമെന്ന് ആവശ്യപ്പെട്ട് ഇംറാൻ ഖാന്റെ ഭാര്യ കോടതിയിൽ

അറസ്റ്റുണ്ടാവുകയാണെങ്കിൽ തടയണമെന്നും തനിക്കെതിരെയുള്ള എല്ലാ കേസുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇംറാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി ലാഹോർ ഹൈകോടതിയെ സമീപിച്ചു. പൊലീസ് അടക്കം വിവിധ ഏജൻസികൾ തനിക്കെതിരെ എടുത്ത എഫ്.ഐ.ആറുകൾ രഹസ്യമായി സൂക്ഷിക്കുകയാണെന്നും അതിനാൽ ഹരജിക്കാരന് കോടതിയെ സമീപിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ബുഷ്‌റ ബീബിക്ക് വേണ്ടി അഭിഭാഷകൻ മുഷ്താഖ് അഹമ്മദ് മോഹൽ കോടതിയിൽ ബോധിപ്പിച്ചു.
തനിക്കും ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും എതിരെ ഫെഡറൽ, പ്രവിശ്യാ ഗവൺമെന്റുകളും നിയമ നിർവ്വഹണ ഏജൻസികളും ആരംഭിച്ചത് പകപോക്കൽ നടപടികളാണെന്ന് നടത്തുന്നതെന്ന് ഹർജിക്കാരി വാദിച്ചു. വിവദമായ തോഷഖാന കേസിൽ ലോക്കറ്റ്, ചെയിൻ, കമ്മലുകൾ, രണ്ട് മോതിരങ്ങൾ, ബ്രേസ്‌ലെറ്റ് എന്നിവ അനധികൃതമായി കൈവശം വച്ചതിന് മുൻ പ്രഥമ വനിതയ്‌ക്കെതിരെ കേസെടുത്തിരുന്നു. നേരത്തെ, ജഡ്ജി അബുൽ ഹസ്നത്ത് മുഹമ്മദ് സുലഖർനൈൻ തോഷഖാന കേസിൽ ബുഷ്റ ബീബിക്ക് സപ്റ്റംബർ 12 വരെ ജാമ്യം അനുവദിച്ചിരുന്നു.
asdfsf