ഫ്രാന്‍സില്‍ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ


ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ പഠനാനന്തര തൊഴില്‍ വിസ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദി പാരീസിലെ ലാ സീന്‍ മ്യൂസിക്കേലില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയായിരുന്നു ഫ്രാന്‍സ് നല്‍കിയിരുന്നത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി പഠനത്തിനായി ഫ്രാന്‍സിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ട്. യുഎസ്, യുകെ, ജര്‍മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്ന വിദേശ രാജ്യമാണ് ഫ്രാന്‍സ്.

article-image

ddssadsdsa

You might also like

Most Viewed