'ദൈവമാണ് എന്റെ പിന്നിൽ, പിന്തുണയ്ക്കാൻ ആരാധകരും': രാഷ്ട്രീയ പ്രവേശ അഭ്യൂഹങ്ങൾ തള്ളി ധനുഷ്


ഷീബ വിജയൻ


ചെന്നൈ: മമ്മൂട്ടി-ധനുഷ് കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നു എന്ന പ്രഖ്യാപനം തന്നെ പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകളെ വാനോളമുയർത്തിയ സംഭവമായിരുന്നു. ഒടുവിൽ ഇതാ ആ ചിത്രം റിലീസിനൊരുങ്ങുകയാണ്. 'ഓം' എന്ന് പേരിട്ട് രാജ്കുമാർ പെരിയസാമി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ. അയ്യായിരത്തിലധികം ആളുകളാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുത്തത്. വിജയ്ക്ക് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഗ്രാന്റ് പ്രീ റിലീസ് ഇവന്റ് നടന്നത്. താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്തകളെയെല്ലാം നിഷേധിച്ചിരിക്കുകയാണ് ധനുഷിപ്പോൾ. ദൈവവും തന്റെ ആരാധകരും ജനങ്ങളുമാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും ധനുഷ് പറഞ്ഞു. തനിക്കെതിരെ ചിലർ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും ചില ശക്തികൾ തനിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെന്നും ധനുഷ് പറഞ്ഞു. എന്നാൽ വഴികാട്ടാൻ ദൈവവും ആരാധകരുടെയും പൊതുജനങ്ങളുടെയും പിന്തുണയുമാണ് തനിക്ക് കരുത്ത് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യം നിങ്ങളുടെ കുടുംബത്തിനായി പണം ചെലവഴിക്കുക, അതിനുശേഷം മറ്റുള്ളവർക്കായി ചെലവഴിക്കുക എന്ന് ധനുഷ് ഉപദേശിച്ചു. വരും മാസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കണം. ചിലർ പറയുന്നു, ഈ വ്യക്തിയാണ് എന്നെ നയിക്കുന്നതെന്ന്, അല്ലെങ്കിൽ മറ്റൊരാൾ എനിക്ക് പിന്നിൽ നിന്ന് എല്ലാം നിയന്ത്രിക്കുന്നുണ്ടെന്ന്. എനിക്ക് പിന്നിൽ ആരുമില്ല, ദൈവമാണ് എനിക്ക് പിന്നിലുള്ളത്. എന്റെ ആരാധകരാണ് എന്നെ നയിക്കുന്നത്. ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് എല്ലാം എന്നും ധനുഷ് കൂട്ടിച്ചേർത്തു.

article-image

adssaassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed