കരുത്തുകാട്ടി രൂപ, വീണ് വിപണി: ഡോളറിനെതിരെ നേട്ടം, സെൻസെക്‌സ് താഴ്ന്നു


ഷീബ വിജയൻ

മുംബൈ: ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളെ തുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവ്. വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 24 പൈസയുടെ നേട്ടത്തോടെ 93.74 എന്ന നിലയിലേക്ക് രൂപ കുതിച്ചുയർന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതാണ് രൂപയ്ക്ക് പ്രധാനമായും കരുത്തായത്. ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് താഴെയായി തുടരുകയാണ് (98.31 ഡോളർ). അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങളും എണ്ണവില കുറയാൻ കാരണമായിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പരിഹാരമാകാൻ ഈ തെരഞ്ഞെടുപ്പ് ഫലം സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ചയും രൂപ 43 പൈസയുടെ മുന്നേറ്റം നടത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നേട്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 300 ലധികം പോയിന്റുകൾ ഇടിഞ്ഞു. നിഫ്റ്റി 25000 എന്ന റെക്കോർഡ് നിലവാരം തൊട്ടതിന് പിന്നാലെയാണ് വിപണിയിൽ ഇടിവുണ്ടായത്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, പവർ ഗ്രിഡ്, ഭാരതി എയർടെൽ, അൾട്രാ ടെക് സിമന്റ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എന്നാൽ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്റർഗ്ലോബ് ഏവിയേഷൻ എന്നിവ നേട്ടമുണ്ടാക്കി.

article-image

ssddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed