ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ മരണപ്പെടുന്ന പോലീസുകാരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ ധനസഹായം നൽകാൻ തമിഴ്നാട് സർക്കാർ
ശാരിക
ചെന്നൈ: ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ധീരമായ സാഹചര്യങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന പൊലീസുകാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകാൻ തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. 2026–27 വർഷത്തെ പൊലീസ് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
പൊലീസ് മേധാവിയും സേനാ മേധാവിയുമായ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) സമർപ്പിച്ച ശുപാർശയ്ക്കാണ് സർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയത്. ഈ പദ്ധതിക്കായി പ്രതിവർഷം 72 കോടി രൂപ നീക്കിവെക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പൊലീസ് സേനയുടെ ആത്മവിശ്വാസവും മനോവീര്യവും വർധിപ്പിക്കാനും ഉദ്യോഗസ്ഥരിൽ കൂടുതൽ ധൈര്യവും സമർപ്പണബോധവും വളർത്താനും ഈ തീരുമാനം സഹായിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
െേി

