ഉഷ്ണതരംഗം: ജാർഖണ്ഡിൽ സ്കൂളുകൾക്ക് അവധി
ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാൽ ജാർഖണ്ഡിൽ സ്കൂളുകൾ അടച്ചിടും. ബുധനാഴ്ച വരെയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് ഇപ്പോൾ 38 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. ജാർഖണ്ഡിനെ കൂടാതെ ഒഡീഷയിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
sadsdasads

