സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി


തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അക്രമം തടയൽ നിയമം കർശനമാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. നിയമം കർശനമായി നടപ്പാക്കാൻ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ആഭ്യന്തരപരാതി സമിതി രൂപികരിക്കണമെന്നും നിർദേശം നൽകി. സർവകലാശാലകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തും ഇത്തരം സമിതികൾ രൂപികരിക്കണമെന്നാണ് നിർദേശം.നിയമവ്യവസ്ഥകൾ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണം. ലീഗൽ സർവീസ് അതോറിറ്റി മുഖാന്തരം എല്ലാ സ്ഥാപനങ്ങളിലും ഇതിനെക്കുറിച്ചുള്ള അവബോധം നൽകിയിരിക്കണം തുടങ്ങിയ കാര്യങ്ങൾ കോടതി ഉത്തരവിലുണ്ട്.

2013ലാണ് സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമങ്ങളടക്കം തടയാനുള്ള നിയമം കൊണ്ടുവന്നത്. നിയമം വന്ന് പത്തു വർഷമായിട്ടും വ്യവസ്ഥകൾ മോശമായി നടപ്പാക്കുകയാണ് എന്ന നിരീക്ഷണമാണ് കോടതിയ്ക്കുള്ളത്. ഇതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

article-image

SDFDFSDA

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed