ഗവര്‍ണര്‍ക്ക് വീഴ്ച പറ്റി: രാജിവച്ചതിനാല്‍ ഉദ്ധവ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി


ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കാരണമായ മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി. ഭരണഘടന നല്‍കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചതെന്ന് കോടതി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മഹാ വികാസ് അഘാടി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. ശിവസേനയിലെ ആഭ്യന്തരപ്രശ്‌നത്തിന്‍റെ പേരില്‍ വിശ്വാസവോട്ടെടുപ്പിലേയ്ക്ക് പോകേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കോടതി ചോദിച്ചു.


എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്ന് കോടതി പറഞ്ഞു. രാജിവച്ചതിനാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ശിവസേനയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

article-image

fxdfxdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed