മധ്യപ്രദേശില്‍ മലയാളി വൈദികര്‍ക്ക് മര്‍ദനം


മധ്യപ്രദേശില്‍ മലയാളി വൈദികരെ മര്‍ദിച്ച് അറസ്റ്റ് ചെയ്‌തെന്ന് പരാതി. ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍(എന്‍സിപിസിആര്‍),ശിശു സംരക്ഷണ സമിതി(സിഡബ്യുസി) എന്നിവരുടെ സംഘം മുന്നറിയിപ്പില്ലാതെ ഓര്‍ഫനേജില്‍ പരിശോധന നടത്തിയെന്ന് വൈദികര്‍ ആരോപിച്ചു. സാഗറിലെ സെന്‍റ് ഫ്രാന്‍സിസ് ഓര്‍ഫനേജിലുള്ള വൈദികരാണ് പരാതിയുമായി രംഗത്തെത്തിയത്. പരിശോധനയ്‌ക്കെത്തിയ സംഘം ഇവിടെയുണ്ടായിരുന്ന ഫയലുകളും കമ്പ്യൂട്ടറുകളും നശിപ്പിച്ചു. നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പോലും പരിശോധിച്ചു. വി.കുര്‍ബാനയ്ക്കുള്ള വീഞ്ഞ് മദ്യമെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച വൈദികരെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. അതേസമയം ഓര്‍ഫനേജിനായി സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് വൈദികര്‍ നിയമവിരുദ്ധമായി പള്ളി പണിതെന്ന് എന്‍സിപിസിആര്‍ അധ്യക്ഷന്‍ പ്രിയങ്ക് കാനൂംഗോ ആരോപിച്ചു. മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്നും മതം മാറ്റത്തിന് ശ്രമം നടന്നതായി സംശയമുണ്ടെന്നും കാനൂംഗോ ആരോപിച്ചു.

article-image

GHFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed