ഇടപ്പള്ളിയിൽ റേസിംഗിനിടെ ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

നഗരത്തില്‍ റേസിംഗിനെത്തിയ യുവാക്കള്‍ ഓടിച്ച ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി മുരിക്കാശേരി മൂങ്ങാപ്പാറ തുരുത്തില്‍ വീട്ടില്‍ അനന്തു സാബു (21), പാലക്കാട് കൈരടി മാങ്കുറുശി വീട്ടില്‍ ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ മെട്രോ തൂണിലാണ് ബൈക്ക് ഇടിച്ചത്. ഇരുവരും നഗരത്തില്‍ കറങ്ങി ബൈക്ക് റേസിംഗ് നടത്താനായി എറണാകുളത്ത് എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അനന്തുവാണ് ബൈക്ക് ഓടിച്ചത്. അപകടം നടന്നയുടൻ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എളമക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
SADSDSADS