പൊലീസ് ആക്രമണം: മെഡലുകൾ സർക്കാരിന് തിരിച്ചു നല്കാൻ തയാറെന്ന് ഗുസ്തി താരങ്ങൾ


ഇന്നലെ രാത്രി സമരക്കാർക്ക് നേരെ നടന്ന പൊലീസ് ആക്രമണത്തിൽ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ രംഗത്ത്. സമരത്തെ തകർക്കാനുള്ള ശ്രമം നടത്തുന്നതായി ഒളിംപിക്ക് മെഡൽ ജേതസ്വ ബജ്‌രംഗ് പൂനിയ ആരോപിച്ചു. ഡൽഹി പോലീസ് സമരക്കാരെ ഭീഷണിപ്പെടുത്തി. പെൺകുട്ടികളുടെ സുരക്ഷയിൽ രാഷ്ട്രീയം വന്നത് എവിടെ നിന്ന്. ഞങ്ങൾക്ക് കിടന്നുറങ്ങാനുള്ള അവകാശം പോലുമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. നേടിയ മെഡലുകൾ സർക്കാരിന് തിരികെ നൽകാൻ തങ്ങൾ തയ്യാറാണെന്നും ബജ്‌രംഗ് പൂനിയ മാധ്യമങ്ങളോട് വ്യക്തമാക്കി.

യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്ന് വനിതാ ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ ഇന്നലെയായിരുന്നു പോലീസുമായി സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ രണ്ടു പേർക്ക് പരുക്കേറ്റെന്ന് സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. സമരപ്പന്തലിലേക്ക് കിടക്ക അടക്കമുള്ള സാധനങ്ങൾ കൊണ്ട് വരുന്നതുമായ ബന്ധപ്പെട്ടായിരുന്നു ഇന്നലെ സംഘർഷം. എന്നാൽ, സാധനങ്ങൾ കൊണ്ട് വന്നത് ആം ആദ്മി പ്രവർത്തകർ അല്ല, സമരക്കാർ നേരിട്ട് എത്തിക്കുന്നതാണെന്ന് സാക്ഷി മാലിക് വ്യക്തമാക്കി.

article-image

ddfsdfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed