ഹൈക്കോടതിയെ സമീപിക്കൂ, കേരള സ്റ്റോറി വിഷയത്തിൽ സുപ്രീം കോടതി
ദ കേരള സ്റ്റോറി' എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേരള ഹൈക്കോടതി സമാനമായ ഹർജി പരിഗണിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹൈക്കോടതിക്ക് വേണമെങ്കിൽ കേസ് നേരത്തെ പരിഗണിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
യഥാർഥ കഥയാണെന്ന് അവകാശപ്പെട്ടാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നതെന്നും എന്നാൽ ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ഇതെന്നുമാണ് ഹർജിക്കാർ വാദിച്ചത്. വെള്ളിയാഴ്ചയാണ് സിനിമയ്ക്കെതിരായ ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത്.
DSFASDADS
