സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ


ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ. പിന്നാലെ പി ടി ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്. സമരവേദിയിൽ നിന്നും മടങ്ങുമ്പോൾ ജന്ദർ മന്ദറിലെ വേദിയുടെ പുറത്തു നിന്നിരുന്ന ഒരാൾ വാഹനം തടയുകയായിരുന്നു. വിഷയവുമായി പ്രതികരിക്കാൻ പി ടി ഉഷ തയ്യാറായില്ല. 25 മിനിറ്റോളമാണ് പി ടി ഉഷ താരങ്ങളോട് സംസാരിച്ചത്. പ്രതിഷേധമുണ്ടാവാൻ സാധ്യതയുള്ളതിനാൽ സമര വേദിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.

അതേസമയം ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക്ക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം.

article-image

ADSFDFG

You might also like

Most Viewed