മന്‍ കി ബാതിന്‍റെ നൂറാം എപ്പിസോഡില്‍ പ്രധാനമന്ത്രി: എനിക്ക് വ്രതവും തീർഥയാത്രയും


പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിന്‍റെ നൂറാം എപ്പിസോഡില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.മൻ കി ബാത് എനിക്ക് വ്രതവും തീർഥയാത്രയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാതിന് സാധിച്ചു. മന്‍ കി ബാത് എല്ലാ മാസവും നടക്കുന്ന ഉത്സവമായി മാറിയിരിക്കുകയാണ്. ഈ ഉത്സവത്തിലെ ജനങ്ങളുടെ പങ്കാളിത്തത്തെ ഞങ്ങള്‍ ആഘോഷിക്കുന്നു. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. കഴിയുന്നത്ര കാര്യങ്ങള്‍ വായിക്കാനും ഉള്‍ക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്. കത്ത് വായിക്കുമ്പോള്‍ പലപ്പോഴും വികാരാധീനനായി.

മൻ കി ബാത് എനിക്ക് വ്രതവും തീർഥയാത്രയുമാണ്. രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. പല ഉദ്യമങ്ങൾക്കും മൻ കി ബാത് നൽകിയ ഊർജം ചെറുതല്ല. സംരഭങ്ങൾക്ക് മൻ കി ബാതിലൂടെ കൂടുതൽ ജനശ്രദ്ധ ലഭിച്ചു. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ, പൊതുവെ ആളുകളെ കണ്ട് സംവദിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഡൽഹിയിൽ എത്തിയപ്പോള്‍ ഇവിടെയുള്ള ജീവിതത്തിന്‍റെയും ജോലിയുടെയും സ്വഭാവം വ്യത്യസ്തമാണെന്ന് മനസിലാക്കി. ആദ്യത്തെ ദിവസങ്ങളിള്‍ ശൂന്യതയായിരുന്നു. എന്നാല്‍ മന്‍കി ബാത് എനിക്ക് ഒരു പുതിയൊരു അവസരം നല്‍കിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

article-image

DSDSDS

You might also like

Most Viewed