വർക്കലയിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല റാത്തിക്കൽ സ്വദേശി നെബീന(23)യുടെ മരണത്തിലാണ് ഭർത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്സലിനെ അറസ്റ്റ് ചെയ്തത്.<br> <br> ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് നെബീന തൂങ്ങി മരിച്ചത്. സ്ത്രീധനത്തിന്‍റെ പേരിൽ മകളെ ഭർത്താവ് സ്ഥിരമായി മർദിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബെൽറ്റ് ഉപയോഗിച്ച് നെബീനയെ അഫ്സൽ മർദിക്കുമായിരുന്നുവെന്നും പരാതിയിൽ മാതാപിതാക്കൾ പറയുന്നു.
കുടുംബ പ്രശ്നത്തെ തുടർന്ന് അഫ്സൽ, നെബീനയെ വീട്ടിൽകൊണ്ടുചെന്നാക്കി മൊഴി ചൊല്ലുമെന്ന് ഭീഷണിയും മുഴക്കി. ഇതിനു പിന്നാലെയാണ് നെബീന ജീവനൊടുക്കിയത്. ഗൾഫിൽ കടയിൽ ജോലി ചെയ്യുന്ന അഫ്സൽ മൂന്നുമാസം മുമ്പാണ് നാട്ടിൽ അവധിക്കെത്തിയത്. അഫ്സലിനെ കോടതി റിമാൻഡ് ചെയ്തു.
dgffjfhj