ഡൽ‍ഹിയിൽ‍ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു


ഡൽ‍ഹിയിൽ‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സുരേന്ദ്ര മഡ്യാലയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം 7.30ഓടെ ദ്വാരകയിലെ ഓഫീസിലാണ് സംഭവം. മഡ്യാലയും അമ്മാവനും ടിവി കണ്ടുകൊണ്ടിരിക്കെ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ‍ ഓഫീസിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിജെപി നേതാവിനെ മർ‍ദ്ദിച്ചവശനാക്കിയ ശേഷമാണ് വെടിയുതിർ‍ത്തത്. അക്രമികളെ ഇതുവരേയും തിരിച്ചറിയാനായിട്ടില്ല.

കൃത്യത്തിൽ‍ മൂന്ന് പേർ‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ‍. രണ്ട് പേർ‍ മഡ്യാലയെ കൊല്ലുകയെന്ന ഉദ്ദേശത്തിൽ‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ഒരാൾ‍ മോട്ടോർ‍ സൈക്കിളുമായി പുറത്ത് കാത്തിരിക്കുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികൾ‍ മോട്ടോർ‍ സൈക്കിളിൽ‍ രക്ഷപ്പെടുകയായിരുന്നു.പിതാവിന് ശത്രുക്കളായി ആരുമില്ലെന്ന് മഡ്യാലയുടെ മകന്‍ പ്രതികരിച്ചു. പ്രതികളെ പൊലീസ് ഉടന്‍ പിടികൂടുമെന്നാണ് കരുതുന്നതെന്നും മകന്‍ പ്രതികരിച്ചു. 

അതേസമയം കൊലപാതകത്തിന് പിന്നിൽ‍ വ്യക്തിവിരോധമാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭൂമി വിൽ‍പ്പനയുമായി ബന്ധപ്പെട്ട് മഡ്യാലയ്ക്ക് ചില ഇടപാടുകൾ‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. വിഷയം പൊലീസ് ഗൗരവത്തോടെ അന്വേഷിക്കും. കേസന്വേഷണത്തിന് ഡൽ‍ഹി പൊലീസ് അഞ്ചംഗ സംഘത്തെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

article-image

ാീബീ്ബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed