ബിഹാറിൽ വ്യാജമദ്യം കഴിച്ച് എട്ട് മരണം


ബിഹാറിൽ വീണ്ടും വ്യാജ മദ്യദുരന്തം. വ്യാജമദ്യം കഴിച്ച് എട്ടു പേർ മരിക്കുകയും 25പേർ ഗുരുതരാവസ്ഥയിലുമാണ്.  ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 2016 മുതൽ സംസ്ഥാനത്ത് മദ്യം നിരോധിച്ചതാണ്. മോട്ടിഹാരിയിലാണ് സംഭവം. 2022ൽ മദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കവെ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാക്കുകൾ വിവാദമായിരുന്നു. വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മുഖ്യമന്ത്രി വിസമ്മതിച്ചിരുന്നു.

“മദ്യം കഴിച്ചാൽ മരിക്കും. അതിന് നമുക്ക് മുന്നിൽ ഉദാഹരണമുണ്ട്. മദ്യപാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ അവബോധ ക്ലാസുകൾ നടത്തുന്നുണ്ട്.  ലോകത്താകമാനം നടന്ന ഗവേഷണ ഫലങ്ങളും മദ്യം വിഷമാണെന്ന് തെളിയിച്ചിട്ടുണ്ട്. നിരവധി ആളുകൾ ഇതുകൊണ്ട് മാത്രം മരിക്കുന്നു. പണ്ടു കാലം മുതൽ തന്നെ ആളുകൾ മദ്യം കഴിച്ച് മരിക്കുന്നു. രാജ്യത്തെമ്പാടും ഇത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. നമുക്ക് മദ്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാം.  മദ്യം നിരോധിച്ചതാണ്. അതിനാൽ അതിൽ ശരിയല്ലാത്ത ചേരുവയുണ്ടെന്ന് മനസിലാക്കണം. നിങ്ങൾ മദ്യപിക്കരുത്. ഭൂരിഭാഗം ജനങ്ങളും മദ്യ നിരോധനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ചിലരാണ് അബദ്ധം ചെയ്യുന്നത്.എന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം.

article-image

yrftuyf

You might also like

  • Lulu Exchange
  • Straight Forward

Most Viewed