രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ മാനഷ്ടത്തിന് കേസ്


രാഹുൽ ഗാന്ധിക്കെതിരെ വി ഡി സവർക്കറുടെ കുടുംബാംഗങ്ങൾ ക്രിമിനൽ മാനഷ്ടത്തിന് കേസ് നൽകി. ചെറുമകനായ സത്യകി സവർക്കാറാണ് കേസ് നൽകിയത്. പുനെ കോടതിയിലാണ് കേസ് നൽകിയത്. ലണ്ടനിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞ പുസ്‌തകം സവർക്കർ എഴുതിയിട്ടില്ല. സവർക്കർ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പം മുസ്ലിം കുടുംബത്തിലെ ആളുകളെ മർദിച്ചെന്നും സന്തോഷം പ്രകടിപ്പിച്ചുവെന്നുമുള്ള പരാമർശം രാഹുൽ ഗാന്ധി നടത്തിയെന്നുമാണ് സാത്യകി അവകാശപ്പെടുന്നത്.

എന്നാൽ അങ്ങനെയൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടില്ല. പറഞ്ഞ കാര്യം തെറ്റിധാരണാജനകമാണ്. ഇത് കരണമുണ്ടായ മാനഹാനി തനിക്കും തന്റെ കുടുംബത്തിനും മാറ്റാൻ സാധിക്കുന്നതല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാനനഷ്ട കേസ് നൽകിയത്.

article-image

dsff

You might also like

  • Lulu Exchange
  • Straight Forward

Most Viewed