ബിജെപിയില്‍ പൊട്ടിത്തെറി; കർണാടകയിൽ ലക്ഷ്മൺ സവാഡി കോൺഗ്രസിലേക്ക്

കര്‍ണാടകയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. സ്വന്തം തട്ടകമായ അത്താനിയില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് നീക്കം. സാവഡി ഇന്ന് അനുയായികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രഖ്യാപനമുണ്ടായേക്കും. പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമായി സാവഡി ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.
കൂറ് മാറിയെത്തിയ മഹേഷ് കുമത്തള്ളിക്കാണ് അത്താനി സീറ്റ് ബിജെപി നല്‍കിയത്. 2004 മുതല്‍ 2013 വരെ സാവഡി മത്സരിച്ച് ജയിച്ച മണ്ഡലമാണ് അത്താനി. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കുമത്തള്ളി ഇവിടെ നിന്ന് സാവഡിയെ തോല്‍പ്പിച്ചു. പിന്നീട് കുമത്തള്ളി 2019ല്‍ കൂറ് മാറി ബിജെപിയിലെത്തുകയായിരുന്നു.
XZV