സ്വപ്ന സുരേഷിനെതിരെയുള്ള എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരേ തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങൾ നടത്തിയതിനാണ് കേസെടുത്തിരുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷായിരുന്നു പരാതിക്കാരൻ. ഇതിനിടെ ഈ കേസിൽ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ തളിപ്പറമ്പ് സിഐയും സംഘവും ബംഗളൂരുവിലെത്തി. എഫ്ഐആർ ഹൈക്കോടതി കേസ് സ്റ്റേ ചെയ്തതോടെ പോലീസിന് ഇരുവരെയും ചോദ്യം ചെയ്യാൻ സാധിക്കില്ല.
DDDDD