ബഹ്റൈൻ തൃശ്ശൂർ കുടുംബം ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ബഹ്‌റൈൻ തൃശ്ശൂർ കുടുംബം നുവൈദറത് ബാബാസിറ്റിയിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. . ജോഫി ജോസ് (ജോയിൻ്റ് സെക്രട്ടറി) സ്വാഗതം പറഞ്ഞു. കാര്യ പരിപാടികളെ കുറിച്ച് ഷാജഹാൻ കേച്ചേരി (പ്രോഗ്രാം കോർഡിനേറ്റർ) സംസാരിച്ചു. അതിഥികളെ വേദിയിലേക്ക് ഷെമീർ സ്വാഗതം ചെയ്തു . രാജു കല്ലുംപുറം (ഒഐസിസി), K T സലീം (CRF മെമ്പർ BKS ചാരിറ്റി കൺവീനർ ), അമൽ ദേവ് (പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോർഡിനേറ്റർ), റഫീക്ക് അബ്ബാസ് (പ്രവാസി ഗൈഡൻസ് ഫോറം കൗൺസിലർ), Dr. നജീബ് അബൂബക്കർ (ഷിഫ അൽ ജസീറ ഹോസ്പിറ്റൽ), Dr. ഷഹീൻ ഇബ്രാഹീം (അൽ ഹിലാൽ ഹോസ്പിറ്റൽ), ചെമ്പൻ ജലാൽ (സോഷ്യൽ വർക്കർ), ഗഫൂർ കയ് പ്പമംഗലം (സോഷ്യൽ വർക്കർ), മൂസ ഹാജി(സോഷ്യൽ വർക്കർ) എന്നിവർ അതിഥികളായി പങ്കെടുത്തു. സഫ്‌വാൻ സഖാഫി നോമ്പിന്റെയും റമദാൻ പുണ്യ കാലത്തിന്റെ പ്രാധാന്യത്തിനെ കുറിച്ചും പ്രഭാഷണം നടത്തി. ബഹ്റൈനിലുള്ള വിവിധ സംഘടനകളിൽ ഉള്ള മഹത് വ്യക്തികൾ സംഗമത്തിൽ പങ്കെടുത്തു. നിജേഷ്, BTK യുടെ മുൻകാല പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. അനീഷ് പത്മനാഭൻ(പ്രസിഡൻ്റ്), അഷ്റഫ് ഹൈദ്രു(വൈസ് പ്രസിഡൻ്റ്), അനൂപ് ചുങ്കത്ത് ( (സെക്രട്ടറി), സിറൻ വേട്ട നാട്ട് ( എൻ്റർടെയ്ൻമൻ്റ് സെക്രട്ടറി), മറ്റ് എക്‌സിക്യൂടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. വിനോദ് നാരായണൻ അവതാരകനായ പരിപാടിയിൽ നീരജ് (ട്രഷറർ) നന്ദി പറഞ്ഞു.

article-image

xcvxgbfgfd

article-image

dfgfgdgdfg

article-image

dfgdgdgfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed