ബംഗളൂരുവിൽ നിർത്തിയിട്ടിരുന്ന സിറ്റി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം


ബംഗളൂരുവിൽ നിർത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം. ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയത്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ബസ് പാർക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവർ പ്രകാശ് ബസ് സ്റ്റാൻഡിലെ ബസ് ജീവനക്കാർക്കായുള്ള ഡോർമിറ്ററിയിൽ വിശ്രമിക്കാൻ പോയി. എന്നാൽ, മുത്തയ്യ ബസിനുള്ളിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു.  ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.

article-image

ീ7ൂ6

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed