ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്


ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. മാധ്യമപ്രവർത്തകരുടെത് ഉൾപ്പെടെ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. പരിശോധന തുടരുകയാണ്.

ഡൽഹിയിൽ കസ്തൂർബ ഗാന്ധി മാർഗിലെ ഓഫിസിലാണ് റെയ്ഡ്. 70 പേരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബി.ബി.സി ഡോക്യുമെന്‍ററി പുറത്തിറക്കിയപ്പോൾ അത് നിരോധിച്ചു. ഇപ്പോഴിതാ ഓഫിസ് റെയ്ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് −കോൺഗ്രസ് ട്വിറ്ററിൽ പറഞ്ഞു. 

കേന്ദ്ര സർക്കാർ നടപടിയെ പരിഹസിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ‘അപ്രതീക്ഷിതം’ എന്നായിരുന്നു മെഹുവയുടെ പരിഹാസം. 

ബി.ബി.സി സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി രാജ്യത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഡോക്യുമെന്‍ററി. ഇതേത്തുടർന്ന് ഹിന്ദുത്വ കേന്ദ്രങ്ങൾ ബി.ബി.സിക്കെതിരെ വ്യാപക വിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി പരിശോധന.

article-image

jghjgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed